July 04, 2013

എബൌട്ട്‌ ഏലി (About Elly -2009)

ചിത്രം: എബൌട്ട്‌ ഏലി - About Elly -2009 (ഇറാന്‍)
തിരക്കഥ, സംവിധാനം: അസ്ഗാര്‍ ഫഹദി
ഭാഷ: പേര്‍ഷ്യന്‍
----------------------------------------------------------------------

ടെഹ്രാനിലെ മൂന്ന് കുടുബങ്ങള്‍ ഒരുമിച്ചു നടത്തുന്ന ഉല്ലാസയാത്രയില്‍ അവരുടെ അതിഥിയായി ക്ഷണിക്കപ്പെട്ട ഏലി എന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയാകുന്നു. ആ സംഭവത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.

കടല്‍ തീരവും അതിനോട് ചേര്‍ന്ന് അവര്‍ താമസിക്കുന്ന വീടുമാണ് പശ്ചാത്തലം. സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. വളരെ സ്വാഭാവികമായ സംഭാഷണങ്ങളും അനായാസ അഭിനയവും കണ്ടാല്‍ അവരറിയാതെ ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്തതാണ് എന്ന് തോന്നിപ്പോകും. അത്ര നാച്ചുറലാണ്‌ ഓരോ സീനുകളും!

കഥയെന്നു പറയാന്‍ കാര്യമായി ഒന്നുമില്ലെങ്കിലും തിരക്കഥക്ക് അനുസരിച്ചു ചിട്ടപ്പെടുത്തിയ ഓരോ ഫ്രെയ്മിനുമാണ് പ്രാധാന്യം. അത്ര സൂഷ്മതയോടെയും തന്മയത്വത്തോടെയുമാണ് സംവിധായകന്‍ "എബൌട്ട്‌ ഏലി" പൂര്‍ത്തീകരിച്ചിരിക്കുന്നത്. അസ്ഗാര്‍ ഫഹദിക്ക് വളരെയധികം പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം

No comments:

Post a Comment

Comments